കര്‍ഷക- തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് വെള്ളിയാഴ്‌ച; കേരളത്തിൽ ഐക്യദാർഢ്യ മാർച്ച്

  • Post category:national / news
  • Reading time:1 min read
You are currently viewing കര്‍ഷക- തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് വെള്ളിയാഴ്‌ച; കേരളത്തിൽ ഐക്യദാർഢ്യ മാർച്ച്

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വ്യാഴാഴ്‌ച. കേരളത്തിൽ ഐക്യദാർഢ്യ മാർച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് നടക്കും.

സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലുവരെയാണ് ബന്ദ്.

തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ്.ടികായത്ത് അഭ്യര്‍ത്ഥിച്ചു.

0Shares