
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ബിവറേജസില്‍ ആളുകള്‍ മദ്യം വാങ്ങാന്‍ കൂട്ടം കൂടിയെത്തുന്നത് വന്‍ വാര്‍ത്തയായിരുന്നു. പല ജില്ലകളിലും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലെല്ലാം തിരക്ക് അനുഭവപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് അടക്കം ചിലയിടങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച ബിവറേജസ് ഔട്ട്‌ലറ്റുകളൊന്നും തുറന്നിരുന്നില്ല.
