ബാഴ്‌സലോണ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ സിനിമ; ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

  • Post category:entertainment
  • Reading time:1 min read
You are currently viewing ബാഴ്‌സലോണ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  മികച്ച ഫീച്ചർ സിനിമ; ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം. ബാഴ്‌സലോണ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ സിനിമക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്. ദിലീഷ് പോത്തനും ഫഹദുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഈ പുരസ്കാരത്തോടെ മൂന്ന് രാജ്യാന്തര പുരസ്കാരമാണ് ചിത്രം സ്വന്തമാക്കുന്നത്. നേരത്തെ, വെഗാസസ് മൂവി അവാർഡിൽ മികച്ച നറേറ്റീവ് ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു.

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായ ജോജിക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. ദേശീയ അന്തർദേശീയ തലത്തിലും ചിത്രം ചർച്ച ചെയ്യപ്പെട്ടു.മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകൾ ആയിരുന്ന മഹേഷിൻ്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകൾക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം കൂടിയാണിത്.’ദൃശ്യം 2’നു ശേഷം ആമസോൺ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമായിരുന്നു ഇത്.

0Shares