
കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ രാജ്യമെങ്ങും പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്ന നിര്‍ദേശത്തിന് പുല്ലുവില നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് മമത അവാര്‍ഡ് വിതരണച്ചടങ്ങ് നടത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

കായികമത്സരങ്ങള്‍ ഉള്‍പ്പെടെ മറ്റുപരിപാടികള്‍ സംഘടിപ്പിക്കുന്നത് വിലക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ചടങ്ങുകള്‍ പതിവായി ഉണ്ടാകത്തതുകൊണ്ടാണ് ഒത്തുകൂടിയതെന്നായിരുന്നു മമതയുടെ ന്യായീകരണം.
കൊറോണ വൈറസ് ബാധയുടെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്ന മമത പറഞ്ഞു. കൊറോണ വൈറസ് വലിയ പ്രശ്നം തന്നെയാണ് പക്ഷേ, അതില്‍ പരിഭ്രാന്തി വേണ്ട, നമുക്കതിനെ ചെറുത്തു തോല്‍പ്പിക്കാനാവുമെന്ന് മമത കൂട്ടിച്ചേര്‍ത്തു.
