ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

കാസര്‍കോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി പഞ്ചായത്ത് പ്രസിഡന്റ് എം. ദിവാകരയ്ക്ക് പ്രശസ്തി പത്രം കൈമാറി.

ചടങ്ങില്‍ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വി.ഇ.ഒ, പഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, റിസോഴ്‌സ്‌പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

0Shares