ഭര്‍ത്താവിൻ്റെ പുനര്‍ജ്ജന്മം എന്ന് വിശ്വാസം; പശുവിനെ വിവാഹം ചെയ്ത് ഒരു സ്ത്രീ

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവിൻ്റെ  പുനര്‍ജ്ജന്മം എന്ന് വിശ്വാസം; പശുവിനെ വിവാഹം ചെയ്ത് ഒരു സ്ത്രീ

ഭര്‍ത്താവിൻ്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തില്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ അവര്‍ പശുവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്

വിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എൻ്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും എൻ്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു.

കംബോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത് . പിന്നീട് അവര്‍ അതിനെ ശരിയായ രീതിയില്‍ കുളിപ്പിക്കുകയും തലയിണകള്‍ കൊണ്ട് സുഖപ്രദമായ ഒരു കിടക്ക ഉണ്ടാക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മരിച്ച പരേതനായ ഭര്‍ത്താവ് ടോള്‍ ഖുത് ഉപയോഗിച്ചിരുന്ന തലയണയാണ് പശുവിന് നല്‍കിയത്

തൻ്റെ അമ്മയുടെ അവകാശവാദം താന്‍ വിശ്വസിക്കുന്നതായും പശു അവരുടെ വീട്ടില്‍ നിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ജാഗ്രതയോടെ ഉറപ്പുവരുത്തിയതായും ഹാങ്ങിൻ്റെ മകന്‍ പറഞ്ഞു. പശുവിനെ വില്‍ക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീ തൻ്റെ മക്കളെ വിലക്കുകയും പകരം അവരുടെ ‘പിതാവിനെ പരിപാലിക്കുകയും’ വേണം എന്ന് ചട്ടം കെട്ടിയിട്ടുമുണ്ട്.

0Shares