ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം; മത്സരത്തിന് ആറായിരത്തിൽ അധികം പ്രതിഭകൾ മാറ്റുരക്കും

You are currently viewing ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം; മത്സരത്തിന് ആറായിരത്തിൽ അധികം പ്രതിഭകൾ മാറ്റുരക്കും

പെരിയ / കാസർകോട്: 62- മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ബേക്കൽ ഉപജില്ലാ സ്‌കൂൾ കലേത്സവം നൃത്തയിനങ്ങൾക്ക് വേദിയുണർന്നു. നവംബർ 14 മുതൽ 22 വരെ ഉപജില്ലയിലെ വിവിധ സ്‌ക്‌ഹോളുകളിലെ കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്‌.

വിവിധ മേളകൾ തുടർച്ചയായി ഏറ്റെടുക്കേണ്ടി വരുന്നതിനാൽ വികേന്ദ്രീകരിച്ചതും ആർഭാട രഹിതമായാണ് മേള നടക്കുന്നതെന്ന് ജനറൽ കൺവീനറും പെരിയ എൽ.പി സ്‌കൂളിലെ പ്രധാന അധ്യാപകനുമായ മനോജ് പി.പി അറിയിച്ചു.

പ്രൈമറി ഹെഡ്‌മാസ്റ്റേഴ്‌സ് ഫോറം ആണ് മേള ഏറ്റെടുത്തത്. ഐ.എ.എൽ.പി സ്‌കൂൾ ഉദുമ, ജി.യു.പി. സ്‌കൂൾ കൂട്ടാക്കനി, ജി.യു.പി.സ്‌കൂൾ അസറഹൊള, ജി.യു.പി.സ്‌കൂൾ പള്ളിക്കര, ജി.യു.പി.സ്‌കൂൾ പുല്ലൂർ, ജി.യു.പി.സ്‌കൂൾ ആയമ്പാറ, ജി.എൽ.പി സ്‌കൂൾ ചാലിങ്കാൽ, ജി.യു.പി.സ്‌കൂൾ പുതിയകണ്ടം, ജി.എൽ.പി സ്‌കൂൾ പെരിയ, ജി.എച്ച്.എസ്.സ്‌കൂൾ പെരിയ എന്നിവിടങ്ങളിലായാണ് വിവിധ മത്സരങ്ങൾ നടക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനറും വേലേശ്വരം യു.പി സ്‌കൂൾ പ്രധാന അധ്യാപകനുമായ വിഷ്‌ണു നമ്പൂതിരി പറഞ്ഞു.

മുന്നൂറോളം സ്‌കൂളുകളിൽ നിന്നായി ആറായിരത്തിലധികം പ്രതിഭകളാണ് ഉപജില്ലാ മേളയിൽ മത്സരത്തിനെത്തുന്നത്. സ്‌കൂളുകളുടെ പി.ടി എ കമ്മിറ്റികളുടെയും നാട്ടുകാരുടെയും മാതൃകാപരമായ പ്രവർത്തനത്തിലൂടെ കലോത്സവം ഉത്സവമാക്കി.

ചൊവാഴ്‌ച വൈകുന്നേരം മേള ഉദുമ എം.എൽ.എ അഡ്വ. സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ അരവിന്ദാക്ഷൻ സി.കെ അധ്യക്ഷനായി. ജനറൽ കൺവീനർ മനോജ് പി.പി സ്വാഗതവും വിഷ്‌ണു നമ്പൂതിരി നന്ദിയും പറഞ്ഞു.

0Shares