ലഹരി വിരുദ്ധ ദിനത്തിൽ ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനും വാസ്സ് തളങ്കര ക്ലബ്ബും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു; സ്‌കൂൾ കുട്ടികളും നാട്ടുകാരും റാലിയിൽ അണിചേർന്നു

You are currently viewing ലഹരി വിരുദ്ധ ദിനത്തിൽ ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനും വാസ്സ് തളങ്കര ക്ലബ്ബും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു; സ്‌കൂൾ കുട്ടികളും നാട്ടുകാരും റാലിയിൽ അണിചേർന്നു

തളങ്കര / കാസർകോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ അനുബന്ധിച്ച് ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനും വാസ്സ് തളങ്കര ക്ലബ്ബും ജി.എം.വി.എച്ച്.എസ് സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്‌സും നാട്ടുകാരും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മാലിക് ദിനാർ പള്ളിക്ക് സമീപത്ത് നിന്നും വൈകുന്നേരം ആരംഭിച്ച റാലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്‌.എച്ച്‌.ഒ ആദർശ് ‘ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ സന്ദേശവും’ നൽകി.

വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും വിൽപനയും പ്രേരണയും തുടങ്ങിയ നിയവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും വിദ്യാർത്ഥികൾ ഓരോരുത്തരും പ്രതിജ്ഞാ ബദ്ധരാകണമെന്ന് ആവശ്യപ്പെട്ടു.

ചടങ്ങിൽ ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്‌.സി.പി.ഒ രാജീവൻ സ്വാഗതം പറഞ്ഞു. ജി.എം.വി.എച്ച്.എസ് സ്‌കൂൾ പ്രിൻസിപ്പൽ നാരായണൻകുട്ടി അധ്യക്ഷനായി.

സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് നൗഫൽ തായൽ, ഫൈസൽ പടിഞ്ഞാറ്, (WASS ക്ലബ്ബ്), ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ജി.എസ്.ഐ രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ അബൂബക്കർ കുഞ്ഞി നന്ദി പറഞ്ഞു.

ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ജി.എസ്.സി.പി.ഒ അനീഷ് ബാലൻ, ബീറ്റ് ഓഫീസർ വസന്തൻ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, കോസ്റ്റൽ വാർഡൻ വിനീത് എന്നിവർ പങ്കെടുത്തു.

0Shares