
കാസർകോട്: വിദേശ വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് സാധിക്കുമെന്ന് രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ബേക്കല്‍ ഫെസ്റ്റിൻ്റെ ഭാഗമായി തയ്യാറാക്കിയ അക്വാ ഷോ, ഫ്‌ളവര്‍ ഷോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെരിയയില്‍ എയര്‍ സ്ട്രിപ്പ് കൂടി യാഥാര്‍ഥ്യമായാല്‍ ബേക്കലിൻ്റെ ടൂറിസം വികസനം ശക്തമാക്കാന്‍ സാധിക്കും. ബേക്കലിൻ്റെ പ്രകൃതി ഭംഗിയും ഇവിടുത്തെ ഗ്രാമീണ സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്നതാണെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും എം.പി പറഞ്ഞു.
