നികുതി പിരിവില്‍ ഇത്തവണയും നൂറുശതമാനം നേടി ബേഡഡുക്ക പഞ്ചായത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing നികുതി പിരിവില്‍ ഇത്തവണയും നൂറുശതമാനം നേടി ബേഡഡുക്ക പഞ്ചായത്ത്

കാസർകോട്: നികുതി പിരിവില്‍ ഇത്തവണയും നൂറുശതമാനം നേടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് നൂറുശതമാനം നികുതി പിരിവ് എന്ന നേട്ടം പഞ്ചായത്ത് കൈവരിക്കുന്നത്. ജപ്തി (റവന്യു റിക്കവറി), പ്രോസിക്യൂഷന്‍ ഒഴികെയാണ് ഈ നേട്ടം കൈവരിച്ചത്.

ആദ്യ ഘട്ടം ബേഡകം കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ ഡിമാന്റ് നോട്ടീസ് വീടുകളില്‍ എത്തിച്ചും, തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാരും മെമ്പര്‍മാരും ഫീല്‍ഡില്‍ ഇറങ്ങി കൂട്ടായി പ്രവര്‍ത്തിച്ചുമാണ് നേട്ടം കൈവരിച്ചത്.

0Shares