
കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ കഴിയുന്ന കാരണവർ വധകേസ് പ്രതി ഷെറിനെ ജയിൽ മോചിപ്പിക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ഷെറിനെ ജയിൽ മോചിപ്പിക്കാൻ ശ്രമം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം വക വെക്കാതെയായിരുന്നു സർക്കാർ മോചിപ്പിക്കുന്നതിന് ശ്രമം നടത്തിയത്. ഈ ശ്രമത്തിനാണ് ഇപ്പോൾ പാളിയത്. ജയിലിൽ സഹ തടവുകാരിയെ മർദിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് മർദിച്ചെന്നാണ് കേസ്. പ്രതി തൻ്റെ നല്ല നടപ്പ് ലംഘിച്ചു. ആയതിനാൽ ജയിൽ മോചനത്തിന് സാധ്യത മങ്ങി. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ മുമ്പ് നാല് തവണ ജയിൽ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾക്ക് വിദേയമായിട്ടുണ്ട് ഷെറിൻ. ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും നല്ല നടപ്പ് പരിഗണിച്ചുമാണ് ഷെറിനെ മോചിപ്പിക്കാൻ ശ്രമം സർക്കാർ തകൃതിയായി നടത്തിയത്. എന്നാൽ 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം ഇതുവരെ എടുത്തിട്ടുമില്ല സർക്കാർ. ഈ സംഭവത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. ഷെറിൻ വേണ്ടി സർക്കാരിൽ സമ്മർദ്ദമുണ്ടാക്കി ചരടുവലിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല മന്ത്രിയുടെ പേര് പറഞ്ഞില്ലെങ്കിലും ഷെറിനെ മോചിപ്പിക്കാൻ ഇടപെട്ടത് മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ ഓഫീസാണെന്ന ആരോപണം കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെക്കുകയാണ്.
