ശ്രദ്ധിക്കുക; നായ കടിച്ചാല്‍ ആദ്യത്തെ അഞ്ചു മിനിട്ടിനുള്ളില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing ശ്രദ്ധിക്കുക; നായ കടിച്ചാല്‍ ആദ്യത്തെ അഞ്ചു മിനിട്ടിനുള്ളില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ചെയ്യണം

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ദിവസവും തെരുവുനായ്ക്കള്‍ മനുഷ്യരെ ഉപദ്രവിക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ നായയുടെ കടിയേറ്റാല്‍ സ്വീകരിക്കേണ്ട ചില മുൻകരുതലുകള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.

തെരുവുനായയുടെ കാര്യത്തില്‍ മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കടിയേറ്റാലും ഈ മുൻകരുതല്‍ എടുക്കണം. ഇല്ലെങ്കില്‍ പേവിഷബാധക്ക് കാരണമാകുന്നു.

നായയുടെ കടിയേറ്റാല്‍ എട്ട് മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തില്ലെങ്കില്‍ റാബിസ് വെെറസ് ബാധയുണ്ടാകും. നായയുടെ കടിയേറ്റ് ഉണ്ടാക്കുന്ന അണുബാധ തടയാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കാം.

മുറിവ് കഴുകുക

നായയുടെ കടിയേറ്റാല്‍ ആദ്യം ആ ഭാഗം നല്ലപോലെ കഴുകുക. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

മുറിവിൻ്റെ തീവ്രത മനസിലാക്കിയ ശേഷം ആ ഭാഗം മുഴുവൻ സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച്‌ അഞ്ച് മുതല്‍ 10മിനിട്ട് വരെ കഴുകി വൃത്തിയാക്കുക. ശേഷം അതില്‍ ആന്റി ബാക്ടീരിയല്‍ ലോഷൻ ഉപയോഗിക്കുക.

മുറിവ് പൊതിഞ്ഞ് വയ്ക്കുക

മുറിവ് കഴുകി വൃത്തിയാക്കിയ ശേഷം അണുവിമുക്തമായ ബാര്‍ഡേജില്‍ പൊതിഞ്ഞ് ഉടനടി ഡോക്ടറെ കാണുക.

പതിവായി ബാൻഡേജ് മാറ്റുക

നായയുടെ കടിയേറ്റ് മുറിഞ്ഞ ഭാഗത്ത് കെട്ടിയ ബാൻഡേജ് ദിവസവും മാറ്റുക. മുറിവ് അണുവിമുക്തമാക്കി വയ്ക്കുക.

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ ഡോക്ടറെ അറിയിക്കണം

നായയുടെ കടിയേറ്റ് ഉണ്ടായ മുറിവില്‍ രക്തസ്രാവം നില്‍ക്കുന്നില്ലെങ്കില്‍, മുറിവില്‍ കഠിനമായ വേദനയും, അസ്വസ്ഥതയും തോന്നുക, ആഴത്തിലുള്ള മുറിവ്, മുറിവ് ചുവന്നതോ വീര്‍ത്തതോ ആയി കാണുക, മുറിവില്‍ നിന്ന് പഴുപ്പ് അല്ലെങ്കില്‍ ദ്രാവകം ഒഴുകുക.

നായയുടെ കടിയേറ്റാല്‍ ചിലപ്പോള്‍ നാഡിക്ക് പോലും ക്ഷതം സംഭവിക്കാം. കൂടാതെ പേശികള്‍ക്കും രക്തക്കുഴലുകള്‍ക്കും കേടുപാടുകളും വരുത്തുന്നു. ചില നായ്ക്കളുടെ കടിയേറ്റ് അസ്ഥികള്‍ ഒടിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നായ്ക്കളില്‍ നിന്ന് മാത്രമല്ല മറ്റ് മൃഗങ്ങളില്‍ നിന്നും പേവിഷബാധയേല്‍ക്കാം.

നായയുടെ നഖങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന മുറിവുകളും വിഷബാധയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഇങ്ങനെ സംഭവിച്ചാല്‍ ഉടനെ വൈദ്യസഹായം തേടുക. ശരിയായ പ്രതിരോധം എടുത്തില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയാണ്.

0Shares