കോവിഡ് കാലത്ത് ബഷീർ ഉണ്ടായിരുന്നെങ്കിൽ…; സ്റ്റാർ പട്ള ബഷീർ ദിനാചരണം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് കാലത്ത് ബഷീർ ഉണ്ടായിരുന്നെങ്കിൽ…;  സ്റ്റാർ പട്ള ബഷീർ ദിനാചരണം നടത്തി

കാസര്‍കോട്: പുതുതലമുറകളുടെ ആലോചനാ വ്യായാമങ്ങളിൽ നിരന്തരം കടന്നു വരുന്ന ഒന്നാണ് ബഷീർ സാഹിത്യമെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു പട് ള സ്റ്റാർ സ്പോര്‍ട്സ് & ആർട്സ് ക്ലബ് സാംസ്ക്കാരിക വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ ബഷീർ ദിനാചരണം. ഇപ്പോഴത്തെകോവിഡ് കാലത്ത് ബഷീറിയൻ ചിന്തകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പത്രപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ മനോജ് കുമാർ “ബഷീർ ഓർമ്മ” ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്കവി താജുദിൻ ബാങ്കോട് ബഷീർ ഓർമ്മകൾ നടത്തി. സ്റ്റാർ സാംസ്ക്കാരിക വിംഗ് പ്രതിനിധി റഊഫ് കൊല്യ സെഷൻ നിയന്ത്രിച്ചു.

പവാസ് പി. സ്വാഗതവും ബഷീർ എഫ്. നന്ദി പറഞ്ഞു. റഷീദ് പട്ള, ഫയാസ് അഹമ്മദ് എന്നിവരായിരുന്നു ബഷീർ പ്രോഗ്രാം കോർഡിനേറ്റർമാർ. ആസിഫ് പട്ള, ഹമീദ് തൈവളപ്പിൽ, റസാഖ് മൊഗർ, റാസ പട് ള, സമീർ പട്ല, അസ്ലം മാവിലെ എന്നിവര്‍ പ്രസംഗിച്ചു. ആർടിസ്റ്റ് ഫഹീമ അബൂബക്കർ, ആസിഫ് ബി.എം, അൻവർ കോയപ്പാടി എന്നിവരുടെ ബഷീർ വരകൾ ശ്രദ്ധേയമായി.

0Shares