രാജ്യത്തെ ബാങ്കുകള്‍ക്ക് മെയ് മാസത്തില്‍ 12 ദിവസം വരെ അവധി

  • Post category:business / news
  • Reading time:2 mins read
You are currently viewing രാജ്യത്തെ  ബാങ്കുകള്‍ക്ക് മെയ് മാസത്തില്‍ 12 ദിവസം വരെ അവധി

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 2021 മെയ് മാസത്തില്‍ 12 ദിവസം വരെ അവധി. വിവിധ ഉത്സവങ്ങളും വാരാന്ത്യ അവധി ദിനങ്ങളും ഉള്‍പ്പെടെയാണ് ഈ അവധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പൊതുമേഖല, സ്വകാര്യമേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കുകളും ഈ അവസരങ്ങളില്‍ അടച്ചിടും.

റിസര്‍വ് ബാങ്ക് അവധി ദിനങ്ങളെ രണ്ടു വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള അവധി, ബാങ്കുകള്‍ക്കു വേണ്ടിയുള്ള തത്സമയ മൊത്ത സെറ്റില്‍മെന്റ് ഹോളിഡേയ്ക്കു കീഴില്‍ വരുന്ന അവധി. മഹാമാരിയുടെ രണ്ടാം തരംഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഈ അവസരത്തില്‍ മെയ് മാസത്തില്‍ പാലിക്കേണ്ട കര്‍ശനമായ പ്രോട്ടോക്കോളുകളുടെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അവധി ദിനങ്ങള്‍ ഇങ്ങനെ:മെയ് 1, 2021: തൊഴിലാളി ദിനം. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, അസം, തെലങ്കാന, മണിപ്പൂര്‍, കേരളം, ഗോവ, ബീഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി ലഭിക്കും.

മെയ് 2, 2021: ഞായറാഴ്ച പ്രതിവാര അവധി.

മെയ് 7, 2021: ഗുഡ് ഫ്രൈഡേ ദിനം ബാങ്കുകള്‍ക്ക് ജമ്മു കാശ്മീരില്‍ അവധി ലഭിക്കും.

മെയ് 8, 2021: രണ്ടാം ശനി.

മെയ് 9, 2021: ഞായറാഴ്ച പ്രതിവാര അവധി

മെയ് 13, 2021: ഈദ്-ഉല്‍-ഫിത്തര്‍. മഹാരാഷ്ട്ര, ജമ്മു, കാശ്മീര്‍, കേരളം തുടങ്ങി സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി ലഭിക്കും.

മെയ് 14, 2021: പരശുരാമന്‍റെ ജന്മവാര്‍ഷികം. മഹാരാഷ്ട്ര, ജമ്മു, കേരളം, കാശ്മീര്‍ എന്നിവ ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് ഈ ദിവസം അവധി ലഭിക്കും.

മെയ് 16, 2021: ഞായറാഴ്ച പ്രതിവാര അവധി

മെയ് 22, 2021: നാലാം ശനി.

മെയ് 23, 2021: ഞായറാഴ്ച പ്രതിവാര അവധി

മെയ് 26, 2021: ബുദ്ധ പൂര്‍ണിമ. ത്രിപുര, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദില്ലി, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളില്‍ അവധി ആയിരിക്കും.

മെയ് 30, 2021: ഞായറാഴ്ച പ്രതിവാര അവധി

0Shares