കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ.ഡി നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ്. സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർ​ഗീസിന് ഇ.ഡി നോട്ടീസ് അയച്ചു. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എം.എം വർ​ഗീസ് പറയുന്നത്. കരുവന്നൂർ കേസിൽ നേരത്തെ മൂന്നുതവണ എം.എം വർ​ഗീസിനെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. പാർട്ടിയുടെ അറിവോട് കൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.

എങ്ങനെയാണ് അക്കൗണ്ടുകൾ ബാങ്കിലെത്തിയതെന്ന് ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചു വരികയാണ്.

കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇ.ഡി നൽകിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുന്നത്. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിലാണ് എം.എം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചു വരുത്തിയേക്കും എന്നാണ് ഇ.ഡി വൃത്തങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരം.

0Shares