അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്ക്; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്ക്; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് ഈ നടപടി.

അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവയുള്‍പ്പടെയുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക് ബാധകം. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ്നല്‍കുകയും ചെയ്തു.

0Shares