
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിക്ക് പിന്നില്‍ ദിലീപാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും കേസില്‍ നിന്നും പിന്നോട്ടില്ല. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗുഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടെയാണ് ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് ബാലചന്ദ്രകുമാറിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഗാനരചയിതാവിൻ്റെ വീട്ടില്‍വെച്ചായിരുന്നു പീഡിപ്പിച്ചത്.
പത്തുവര്‍ഷം മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും അത് വെച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. വധഗുഢാലോചനയുമായി ബന്ധപ്പെട്ട് കൈവശമുള്ള ദിലീപിൻ്റെ ഓഡിയോ ബാലചന്ദ്രകുമാര്‍ ഇന്ന് പുറത്ത് വിട്ടിരുന്നു. അന്വേഷണ ദ്യോഗസ്ഥരെ എങ്ങനെ വധിക്കണമെന്ന് നിര്‍ദേശിക്കുന്ന ഓഡിയോ ആണെന്നാണ് ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തല്‍.
