ബദിയടുക്ക റേഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി മുഹല്ലീം ക്ഷേമനിധി ആരംഭിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ബദിയടുക്ക റേഞ്ച് മദ്രസ മാനേജ്‌മെന്റ്  കമ്മിറ്റി  മുഹല്ലീം ക്ഷേമനിധി ആരംഭിച്ചു

ബദിയടുക്ക/ കാസർകോട്: ബദിയടുക്ക റേഞ്ച് മദ്രസാ മാനേജ്‌മെന്റ്കമ്മിറ്റി നടപ്പിലാക്കുന്ന ക്ഷേമനിധി അംഗ്വത്വ ഫോറം വിതരണം ആരംഭിച്ചു. അംഗ്വത്വ ഫോറം വിതരണം അൻവർ ഓസോൺ റേഞ്ച് മുഹല്ലീം പ്രസിഡന്റ് ആദം ദാരിമിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

റേഞ്ച് പരിധിയിലെ മുഴുവൻ മദ്രസാ അധ്യാപകർക്കും സഹായം ലഭ്യമാക്കുന്ന സുരക്ഷാ പദ്ധതിയാണ് മുഹല്ലിം ക്ഷേമനിധിയെന്നും ബദിയടുക്ക റേഞ്ചിൽ ജോലി ചെയ്യുന്ന മദ്രസാ അധ്യാപകർക്ക് സംരക്ഷണവും സുരക്ഷിത്വവും നൽകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും മാനേജ്മെന്റ് പ്രസിഡന്റ് അൻവർ ഒസോൺ , സെക്രട്ടറി ഷാഫി പള്ളത്തടുക്ക, ട്രഷറർ ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി എന്നിവർ അറിയിച്ചു.

0Shares