കരയാതിരിക്കാന്‍ ജനിച്ചയുടന്‍ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു: തൃശൂരില്‍ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കരയാതിരിക്കാന്‍ ജനിച്ചയുടന്‍ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു: തൃശൂരില്‍ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റില്‍

നവജാത ശിശുവിൻ്റെ മൃതദേഹം കനാലില്‍ കണ്ടത്തിയ സംഭവത്തില്‍ അമ്മയും കാമുകനും സുഹൃത്തും അറസ്റ്റില്‍. എന്നാല്‍ അവിവാഹിതയായ യുവതി ഗര്‍ഭണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലന്നാണ് വീട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് തൃശൂര്‍ പൂങ്കുന്നത് എം.എല്‍.എ റോഡിന് സമീപത്തെ കനാലില്‍ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പിന്നിട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹമെടുത്തു ഇന്‍ക്വസ്റ്റിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനിയില്‍ കുഞ്ഞിനെ മുക്കികൊന്നതാണന്ന് തെളിഞ്ഞു. ഇതെ തുടര്‍ന്ന് പോലീസ് സി.സി.ടീ.വി കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ പോയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് തൃശൂരിലുള്ള ഇമ്മാനുവലും സുഹൃത്തുമാണന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഇമ്മാനുവലും, തൃശൂര്‍ സ്വദേശിയായ മേഘയും പ്രണയത്തിലാവുകയും അതിലുണ്ടായ കുട്ടിയാണിതെന്നും പ്രതികള്‍ സമ്മതിച്ചു. ശനിയാഴ്ചയാണ് യുവതി പ്രസവിച്ചത്.

പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞ് കരയാതിരിക്കാന്‍ ഉടന്‍ ബക്കറ്റില്‍ മുക്കിക്കൊന്നു. ഒരു ദിവസം മുഴുവന്‍ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചുവച്ചു. പിറ്റേന്ന് ഇത് ഇമ്മാനുവലിന് കൈമാറുകയായിരുന്നുവെന്ന് മേഘ പൊലീസിനോട് പറഞ്ഞു.

0Shares