കേരളത്തിൽ മുസ്‌ലിം ലീഗുണ്ട്; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ആരെങ്കിലുമായി സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ല: അസദുദ്ദീൻ ഉവൈസി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ മുസ്‌ലിം ലീഗുണ്ട്; സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ആരെങ്കിലുമായി  സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ല: അസദുദ്ദീൻ ഉവൈസി

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിനു വരാനോ ഏതെങ്കിലും പാർട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കാനോ ആലോചിക്കുന്നില്ലെന്ന് അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി.

തന്‍റെ പാർട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്ന കാര്യം നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ”കേരളത്തിൽ മുസ്‌ലിം ലീഗുണ്ട്. തങ്ങൾ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ കേരളത്തിലേക്കു വരുന്നില്ല.”

ബിഹാറിൽ മത്സരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ജനാധിപത്യ രാഷ്ട്രമായതിനാൽ ഇഷ്ടമുള്ളിടത്തു മത്സരിക്കാമെന്നായിരുന്നു മറുപടി. ബിഹാറിൽ മുസ്‌ലിം പാർട്ടികൾ സജീവമല്ലാത്തതാണോ കാരണമെന്ന ചോദ്യത്തിന്, അതും കാരണമാകാമെന്നും ഉവൈസി മറുപടി നൽകി.ഹൈദരാബാദിൽനിന്നുള്ള എം.പിയാണ് അസദുദ്ദീൻ ഉവൈസി. പാർട്ടി വിപുലീകരണത്തിന്‍റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും മത്സരിക്കാൻ ഉവൈസി തീരുമാനിച്ചിരുന്നു.

0Shares