‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല ശുചിത്വ ക്യാമ്പയിന്‍ തുടങ്ങി

  • Post category:local news
  • Reading time:1 min read
You are currently viewing ‘ആസാദി കാ അമൃത് മഹോത്സവ്’  ജില്ലാതല ശുചിത്വ ക്യാമ്പയിന്‍ തുടങ്ങി

കാസര്‍കോട്‌: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായിട്ടുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ ശുചിത്വ ക്യാമ്പയിന്‍ ജില്ലാതലത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വ്വഹിച്ചു. ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു.

തുടര്‍ന്ന് ജില്ലാ ശുചിത്വ മിഷന്‍റെയും ഹരിതകേരളം മിഷന്‍റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ ശുചീകരിക്കുകയും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയും ചെയ്തു. ഒരു മാസം തുടര്‍ന്ന് നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതു സ്ഥാപനങ്ങളിലും സ്‌കൂളുകളിലും നടക്കും.

പദ്ധതി വിശദീകരണം അസി. കോര്‍ഡിനേറ്റര്‍ കെ.വി പ്രേമരാജന്‍ നടത്തി. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി. എ, അഖില്‍, പ്രോഗ്രാം ഓഫീസര്‍ കെ.വി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

0Shares