പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ സി.ബി.ഐ

You are currently viewing പെരിയ കേസിലെ ഒന്നാംപ്രതിക്ക് ആയുർവേദ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാകാൻ സി.ബി.ഐ

കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിക്ക് കണ്ണൂരിൽ ആയുർവേദ സുഖചികിത്സ. സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗവും കേസിൽ ഒന്നാം പ്രതിയുമായ എ.പീതാംബരനാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ചികിത്സ ഒരുക്കിയിരിക്കുന്നത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ നൽകുന്നത്. പരിശോധനയ്ക്ക് എത്തിയ ഡോക്ടർ നിർദ്ദേശിച്ചത് അനുസരിച്ച് അനുസരിച്ചാണ് ചികിത്സ ലഭ്യമാക്കിയത് എന്നാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടെ വിശദീകരണം.

ചികിത്സയെ സംബന്ധിച്ച് എറണാകുളം സി.ബി.ഐ കോടതി വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്‌ച കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ജയിൽ സൂപ്രണ്ടിന് എറണാകുളം സി.ബി.ഐ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പുറംവേദനയെ തുടർന്നാണ് പ്രതി ചികിത്സ ആവശ്യപ്പെട്ടതെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് പീതാംബരൻ 40 ദിവസത്തെ ചികിത്സയിൽ തുടരുന്നത്. ജയിലിൽ തടവുകാരെ പരിശോധിക്കുന്ന ഡോക്ടർ അമർനാഥനോടാണ് പീതാംബരൻ പുറം വേദന ഉണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 19നാണ് ജയിലിൽ എത്തി ഡോക്ടർ പീതാംബരനെ പരിശോധിച്ചത്.

കണ്ണൂർ സെൻട്രൽ ജയിലിൽ പീതാംബരനെ പരിശോധിച്ച ഡോക്ടർ പ്രതിക്ക് വിദഗ്ധ ചികിത്സ വേണമെന്നാണ് നിർദ്ദേശിച്ചത്. ഇതിന് തുടർന്നാണ് ഒക്ടോബർ 24-ാം തീയതി കണ്ണൂരിലെ ജില്ലാ ഗവൺമെണ്ട് ആയുർവേദ ആശുപത്രിയിൽ പീതാംബരനെ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദ്ദേശിച്ച സാഹചര്യത്തിൽ അത് നൽകുകയല്ലാതെ മറ്റൊരു പോംവഴിയും തങ്ങൾക്ക് മുന്നിൽ ഇല്ല എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.

0Shares