അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നു; ഭക്തരുടെ ഒഴുക്ക്, ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ സേനകളും

You are currently viewing അയോധ്യ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നു; ഭക്തരുടെ ഒഴുക്ക്, ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസും സുരക്ഷാ സേനകളും

ശ്രീരാമ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ചൊവാഴ്‌ച അയോധ്യയിൽ ഭക്തജന പ്രവാഹം. പ്രാണ പ്രതിഷ്‌ഠയ്ക്ക് ശേഷം ചൊവാഴ്‌ച രാവിലെ ഏഴുമുതലാണ് ജനങ്ങളെ കയറ്റിവിടാൻ തുടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പേ അയോധ്യയിൽ എത്തിയെങ്കിലും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.

ക്ഷേത്രത്തിൻ്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തു തന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേ നിന്ന് എത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.

Courtesy:24NewsMalayalam

ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് മുഖ്യ കവാടത്തിന് അകത്തേക്ക് കൃത്യമായ ഇടവേളകളിലാണ് ഭക്തരെ കയറ്റിവിടുന്നത്. ക്ഷേത്ര കവാടം കടന്ന് അകത്തേക്ക് 500 മീറ്ററോളം നടക്കാനുണ്ട്. ഈ പാതയും ഭക്തജന തിരക്കാൽ നിറഞ്ഞു കഴിഞ്ഞു.

ക്ഷേത്ര കവാടത്തിന് മുന്നിൽ പതിനായിരങ്ങളാണ് തടിച്ചുകൂടി നിൽക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസും സുരക്ഷാസേനകളും പാടുപെടുകയാണ്.തിങ്കളാഴ്‌ചയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

0Shares