
കുണ്ടംകുഴി / കാസർകോട്: സ്റ്റുഡണ്ട് പോലീസ് കേഡറ്റ് പ്രോജക്ട് ജില്ലാ കാര്യാലയത്തിൻ്റെയും കാസർകോട് ജില്ലാ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ 2023- 24 വർഷം നടപ്പിലാക്കിയ മധുരവനം പദ്ധതിയിലെ മികവ് പുരസ്‌കാര വിതരണം നടന്നു. ജി.എച്ച്.എസ്.സ്‌കൂൾ കുണ്ടംകുഴിയിൽ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ അദ്ധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൻ അഡ്വ. സരിത എസ് എൻ, ബേഡഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വരദരാജ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഗിരീഷ്.കെ, ബേഡകം പോലീസ് ഇൻസ്പെക്ടർ സുനുമോൻ, പി.ടി.എ പ്രസിഡണ്ട് എം.മാധവൻ,എസ്.എം.സി ചെയർമാൻ പി കെ ഗോപാലൻ പ്രിൻസിപ്പാൾ കെ.രത്നാകരൻ, പ്രധാന അദ്ധ്യാപകൻ എം.അശോകഎന്നിവർ പ്രസംഗിച്ചു.

ബേഡഡുക്ക കൃഷി ഓഫീസർ ലിൻഡ എബ്രഹാം, എസ്.പി.സി അസിസ്റ്റണ്ട് ജില്ലാ നോഡൽ ഓഫീസർ ടി.തമ്പാൻ, ബി.എം.സി ജില്ലാ കോ- ഓർഡിനേറ്റർ ടി.എം സുസ്‌മിത ടീച്ചർ എന്നിവർ സംബന്ധിച്ചു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ കെ.സി സുഭാഷ് ബാബു സ്വാഗതവും, ബി.എം.സി കോർഡിനേറ്റർ അഖില നന്ദിയും പറഞ്ഞു.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ജി.എച്ച്.എസ്.സ്‌കൂൾ കുണ്ടംകുഴി, നവജീവന എച്ച്.എസ്.സ്‌കൂൾ പെർഡാല, ജി.എച്ച്.എസ് സ്‌കൂൾ ബാരെ എന്നിവർക്കുള്ള ക്യാഷ് അവാർഡും ഉപഹാരവും നൽകി. നാലും അഞ്ചും സ്ഥാനത്ത് വന്ന കേളപ്പജി കൊടക്കാട്, ജി.എച്ച്.എസ്.സ്‌കൂൾ മടിക്കൈ എന്നീ സ്‌കൂളുകൾക്ക് പ്രത്യേക പരാമർശമുള്ള പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്‌തു. അവസാന റൗണ്ടിൽ വന്ന അഞ്ചു സ്‌കൂളുകളിലേയും കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
