
കാസർകോട്: കോവിഡ് -19 പ്രതിരോധത്തിനായി ഓട്ടോ റിക്ഷകൾക്ക് ട്രാൻസ്പാരന്റ് ഷീറ്റുപയോഗിച്ച് പാസഞ്ചർ ക്യാബിൻ മറയ്ക്കുന്ന പദ്ധതി വ്യാപിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് . ജില്ലാ ഭരണകൂടത്തിൻ്റെ ഈ വിഷയത്തിലുളള അഭ്യർത്ഥന മാനിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഭി സിറാമിക്സ് കാഞ്ഞങ്ങാടുമായി സഹകരിച്ച് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റിലെയും പ്രതീക്ഷ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ സഹകരണത്തോടെ പട്ന്നക്കാട് തോട്ടം സ്റ്റോപ്പിലെയും ഓട്ടോ സ്റ്റാന്റുകളിലാണ് വിതരണം ചെയ്തത്.
കോവിസ് -19 വ്യാപനത്തിൽ നിന്ന് യാത്രികരെയും ഡ്രൈവർമാരെയും സംരക്ഷിക്കാനുളള പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള 2500 ലധികം പ്രാൻസ്പാരന്റ് ഷീറ്റുകൾ വിതരണം ചെയ്യുന്നതിന് ജില്ലയിലാകെ സ്പോൺസർമാരെ കണ്ടെത്താനായിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ മാരായ പി.വി.രതീഷ്, ടി.വൈകുണ്ഠൻ എന്നിവർ അറിയിച്ചു. അഭി സിറാമിക്സ് ഉടമ കെ.ഷിജി, പ്രതിക്ഷ പുരുഷ സംഘം പ്രസിഡന്റ് കെ.വി.രാമഷ്ണൻ മറ്റു ഭാരവാഹികളും എൻഫോർസ്മെന്റ് വിഭാഗം എ.എം.വി.ഐ മാരും സംബന്ധിച്ചു.
