
വനിത ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയ നിലനിർത്തി. ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഫൈനലിൽ ഓസ്ട്രേലിയ ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ചു.185 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാൻ മാരെയും 99 റൺസിന് ഓസ്ട്രേലിയ പുറത്താക്കി.

തുടക്കത്തിലെ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് പിന്നീട് കരകയറാൻ സാധിച്ചില്ല.30 റൺസെടുക്കുന്നതിനിടെയിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാലു വിക്കറ്റിന് 184 റൺസ് നേടി. ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് താരങ്ങളാരും തിളങ്ങാതിരുന്ന മത്സരത്തില്‍ മധ്യനിരയില്‍ ദീപ്തിശര്‍മ്മയുടെ 33 റണ്‍സുമാത്രമാണ് വേറിട്ടു നിന്നത്.
ഓസ്‌ട്രേലിയക്കായി ഷൂട്‌സ് വെറും 18 റണ്‍സിന് 4 വിക്കറ്റും ജൊനാസെന്‍ 20ന് 3 വിക്കറ്റുകളും വീഴ്ത്തി. കളിയിലെ താരമായി ഓസീസിന്‍റെ അലീസാ ഹെയ്‌ലിയേയും ലോകകപ്പിലെ താരമായി ബേത് മൂണിയേയും പ്രഖ്യാപിച്ചു.
