ഓസ്ട്രേലിയൻ പര്യടനം; ഇന്ത്യയുടെ ഏകദിന ടീമിലും ഇടംപിടിച്ച് സഞ്ജു സാംസൺ

  • Post category:sports
  • Reading time:1 min read
You are currently viewing ഓസ്ട്രേലിയൻ പര്യടനം; ഇന്ത്യയുടെ ഏകദിന ടീമിലും ഇടംപിടിച്ച് സഞ്ജു സാംസൺ

ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. നേരത്തെ ടി20യിൽ വിക്കറ്റ് കീപ്പർ ആയാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

തുടക്കത്തില്‍ പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് വലിയ മാറ്റങ്ങളാണ് നിലവിൽ വരുത്തിയിരിക്കുന്നത്. പരിക്കിന്‍റെ പേരിൽ ടീമിൽ ഉൾപ്പെടുത്താതിരുന്ന രോഹിത് ശർമയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോലിയെയും ഒഴിവാക്കിയിട്ടുണ്ട്. അഡ്‌ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങുമെന്ന് കോലി സെലക്ഷൻ കമ്മിറ്റിയെ അറിയിച്ചിരുന്ന പശ്ചാത്തലാത്തിലാണ് അവധി നൽകിയത്.

പരിക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം ടി-20 ടീമിൽ മറ്റൊരു തമിഴ്നാട് താരം ടി നടരാജൻ ടീമിലെത്തി. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

0Shares