
കോഴിക്കോട് ജില്ലയില്‍ സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾ അടിച്ച് തകർത്തു. ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസ്സുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് ബസ്സുകൾക്ക് നേരെ ആക്രമണം ഉണ്ടായത്.

കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലകളാണ് രാത്രി അജ്ഞാതർ തകർത്തത്. ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇതിന്‍റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
