ചേർത്തലയിൽ നഴ്‌സിനു നേരെ ആക്രമണം; അജ്ഞാതൻ പിന്തുടര്‍ന്ന് വണ്ടി ഇടിപ്പിച്ചത് മൂന്നുതവണ

  • Post category:news
  • Reading time:1 min read
You are currently viewing ചേർത്തലയിൽ നഴ്‌സിനു നേരെ ആക്രമണം; അജ്ഞാതൻ പിന്തുടര്‍ന്ന് വണ്ടി ഇടിപ്പിച്ചത് മൂന്നുതവണ

ആലപ്പുഴ മെഡിക്കല്‍ കോളജിലെ നഴ്‌സിനു നേരെ അജ്ഞാതൻ്റെ ആക്രമണം. ചേര്‍ത്തല നെടുമ്പ്രക്കാട്ട് വെച്ചാണ് ആക്രമണം നടന്നത്. ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞു സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ ശാന്തിയെ മറ്റൊരു സ്‌കൂട്ടറിലെത്തിയയാള്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ എത്തിയ അക്രമി ശാന്തിയുടെ സ്‌കൂട്ടറില്‍ മൂന്നു തവണ ഇടിപ്പിച്ചു.

ആക്രമണത്തിൽ ശാന്തിയുടെ മുഖത്തെ എല്ലിന് പൊട്ടലും കാല്‍മുട്ടിന് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ വന്ന കാറിലുള്ളവര്‍ അക്രമിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ശാന്തി പറഞ്ഞു.

0Shares