ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം; സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം; സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

കാസർകോട്: ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച കൂട്ടയോട്ടം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.

പെരിയ കേന്ദ്ര സർവകലാശാല കവാടം മുതല്‍ പെരിയ വരെ നടന്ന കൂട്ടയോട്ടത്തില്‍ നൂറോളം പേർ പങ്കെടുത്തു. എന്നാ താൻ കേസ് കൊട് സിനിമയിൽ ചലച്ചിത്ര രംഗത്തെത്തിയ അഡ്വ.സി.ഷുക്കൂര്‍ മുഖ്യാതിഥിയായി.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം അനില്‍ ബങ്കളം, പെരിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ബാലചന്ദ്രന്‍, എസ്.പി.സി പ്രോഗ്രാം ഓഫീസര്‍ കെ.വി.വിനു, അവളിടം യുവതി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.ചൈത്ര, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, ടീം കേരള അംഗങ്ങള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, അവളിടം ക്ലബ്ബ് ഭാരവാഹികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവര്‍ പങ്കാളികളായി.

ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പരിപാടികളോടെ മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനാണ് യുവജന ക്ഷേമബോർഡ് നടത്തുന്നത്.

0Shares