
കാഞ്ഞങ്ങാട് / കാസർകോട്: കിഴക്കുംകര മുച്ചിലോട്ട് ഗവൺമെണ്ട് എൽ.പി.സ്‌കൂളിന് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപ ചെലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസംബ്ലി ഹാൾ നിർമ്മിച്ച നൽകി. ഹാളിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷയായി. കാഞ്ഞങ്ങാട് എൽ.എസ്.ജി.ഡി അസിസ്റ്റണ്ട് എൻജിനീയർ പി.ഷാനജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.വി ശ്രീലത, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.സബീഷ്, അജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.മീന സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്‌ണൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി പുഷ്പ, വി.ഗീത, ലക്ഷ്മി തമ്പാൻ എന്നിവർ സംസാരിച്ചു.
അജാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഉമ്മർ, അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി ലക്ഷ്മി, എസ്.എം.സി ചെയർമാൻ കെ.വിശ്വനാഥൻ, പി.ടി.എ പ്രസിഡണ്ട് എം.രാജീവൻ, മദർ പി.ടി.എ പ്രസിഡണ്ട് സവിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ സ്വാഗതവും സ്‌കൂൾ പ്രധാന അധ്യാപിക എം.അനിത ടീച്ചർ നന്ദിയും പറഞ്ഞു.
