രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുന്നു; മുസ്‌ലിം ലീഗിന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്: സുനിൽ കുമാർ കാർക്കല

  • Post category:local news
  • Reading time:1 min read
You are currently viewing രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുന്നു; മുസ്‌ലിം ലീഗിന്‍റെ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള അവസരമാണ് വരാൻ പോകുന്നത്: സുനിൽ കുമാർ  കാർക്കല

ബദിയടുക്ക/ കാസർകോട് : കാസര്‍കോട് നിയോജക മണ്ഡലത്തിലെ മുസ്‌ലിം ലീഗിന്‍റെ വർഗീയ അഴിമതി ഭരണം അവസാനിക്കാൻ പോവുകയാണെന്ന് ബി.ജെ.പി കേരള സഹ പ്രഭാരി സുനിൽ കുമാർ കാർക്കല. ബി.ജെ.പി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി സംഘടപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി ലീഗ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലം വികസനത്തിന്‍റെ കാര്യത്തിൽ ഏറ്റവും പിറകിൽ ആണ് നില്‍ക്കുന്നത്. രാജ്യം മുന്നേറുമ്പോൾ ജില്ല പിന്നോട്ട് പോവുകയാണ്. പ്രശ്നങ്ങൾ പലതാണു ജില്ലയിൽ. ഒന്നും പരിഹരിക്കാൻ സാധിക്കുന്നില്ല . ഇതിൽ നിന്നും മാറാൻ ആഗ്രഹിക്കുന്ന ജനത ബി.ജെ.പിയെ വിജയിപ്പിക്കുമെന്നും സുനിൽ കുമാർ പറഞ്ഞു.

ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്‌ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി രഘുനാഥ് , ജില്ലാ പ്രസിഡന്റ്‌ കെ. ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാടാ, എൻ. സതീഷ്, അഡ്വ സദാനന്ദ റൈ, സവിത ടീച്ചർ,രാമപ മഞ്ചേശ്വര, കൃഷ്ണ ഭട്, ഷൈലജ ഭട്, എന്നിവർ സംസാരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ഹരീഷ് നരമ്പാടി അധ്യക്ഷത വഹിച്ചു. മണ്ഡല ജനറൽ സെക്രട്ടറി സുകുമാരൻ കുദ്രപടി സ്വാഗതവും പി. ആർ സുനിൽ നന്ദിയും പറഞ്ഞു.

0Shares