സൈബർ അറ്റാക്ക്: പല കമന്റുകളും പ്ലസ്ടുവിലും പത്താംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇട്ടിരുന്നത്; അനുഭവം പറഞ്ഞുകൊണ്ട് ആര്യ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing സൈബർ അറ്റാക്ക്: പല കമന്റുകളും പ്ലസ്ടുവിലും പത്താംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇട്ടിരുന്നത്; അനുഭവം പറഞ്ഞുകൊണ്ട് ആര്യ

സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്കിന്‍റെ ആദ്യ ഘട്ടങ്ങളില്‍ സഹികെട്ട് താന്‍ കമന്റു ബോക്‌സുകളില്‍ മറുപടി നല്‍കുമായിരുന്നെന്നും എന്നാല്‍ തന്റെ ഒരു കമന്റിന് നൂറ് തെറി എന്ന രീതിയിലാണ് തിരിച്ചുവന്നിരുന്നതെന്നും നടി ആര്യ പറയുന്നു. ‘ബിഗ്‌ബോസ് ഷോയുടെ സമയത്ത് തെറിവിളിക്കുന്നത് ഷോയുടെ ഭാഗമാണെന്ന് കരുതാം.

എന്നാല്‍ ഷോയും അവസാനിച്ച് ലോകം മുഴുവന്‍ മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കമന്റ് ബോക്‌സിലും യൂട്യൂബിലും എന്നെയും കുടുംബത്തെയും ആക്രമിക്കുകയാണുണ്ടായത്. ആര്യ പറഞ്ഞു. പല കമന്റുകളും പ്ലസ്ടുവിലും പത്താംക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇട്ടിരുന്നതെന്നും അവരുടെ മാതാപിതാക്കളെ വിളിച്ച് താന്‍ സംസാരിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

സൈബര്‍ സെല്ലിനെ പോലും പേടിയില്ലാത്ത ഒരു വിഭാഗമാണ് ഇതു ചെയ്യുന്നതെന്ന് മനസ്സിലായെന്നും അതിനാല്‍ വലിയ നിയമനടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്നും ആര്യ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് ആര്‍ക്കും പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലായിരുന്നല്ലോയെന്നും, ഞങ്ങളെ മോശമായി കാണിച്ചാല്‍ അവരുടെ പട്ടിണി മാറുമല്ലോ എന്ന് കരുതിയെന്നും ആര്യ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

0Shares