കലയ്ക്ക് ഒരു സത്യമുണ്ട്; ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്; നടി ഷെല്ലി പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing കലയ്ക്ക് ഒരു സത്യമുണ്ട്; ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്; നടി ഷെല്ലി പറയുന്നു

ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് മിന്നല്‍ മുരളി എത്തുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നടി ഷെല്ലി. തൻ്റെ ഫോണിന് റസ്റ്റില്ലെന്നും, ഒട്ടും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചെന്നും താരം പറയുന്നു. ചില സിനിമകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ആ റോള്‍ ഇല്ല, വളരെ വേദനിപ്പിച്ച് വിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ കലയ്ക്ക് ഒരു സത്യമുണ്ട്. ഇപ്പോള്‍ നടക്കുന്നത് അതില്‍ ഞാന്‍ ഹാപ്പിയാണ്. ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് സിനിമ എത്തും എന്ന് ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് അറിയില്ല. പുകമയമാണ് എല്ലാം.

തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിൻ്റെ വിജയമാണ് ഇത്. അതിൻ്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഗുരു സോമസുന്ദരത്തോടൊപ്പമുള്ള അഭിനയം രസകരമായിരുന്നു എന്ന് ഷെല്ലി പറയുന്നു. “തങ്കമീന്‍കള്‍ എന്ന തമിഴ് ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. മിന്നല്‍ മുരളിയിലെ ആ ഇമോഷണല്‍ രംഗത്ത് എൻ്റെ കണ്ണ് നിറഞ്ഞത് സ്വാഭാവികമായിരുന്നെന്നും ഗ്ലിസറിനല്ലെന്നും ഷെല്ലി വ്യക്തമാക്കി. എൻ്റെ നൂറു ശതമാനം എന്ന നിലയിലാണ് ആ രംഗം ചെയ്തത്. പക്ഷെ ഇപ്പോള്‍ കാണുമ്പോള്‍ കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നുണ്ടെന്നും ഷെല്ലി പറയുന്നു.

0Shares