സ്വർണ കടത്തിന് പുതിയ മാർഗങ്ങൾ; ബ്രഡ്‌ മേക്കറിൽ ഒളിപ്പിച്ച് കടത്തിയ 1.3 കിലോ സ്വർണവുമായി ചെങ്കള സ്വദേശി അറസ്റ്റിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വർണ കടത്തിന് പുതിയ മാർഗങ്ങൾ; ബ്രഡ്‌ മേക്കറിൽ ഒളിപ്പിച്ച് കടത്തിയ 1.3 കിലോ സ്വർണവുമായി ചെങ്കള സ്വദേശി അറസ്റ്റിൽ

കാസർകോട്: ബ്രഡ്‌ മേക്കറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1.3 കിലോ സ്വർണവുമായി ചെങ്കള സ്വദേശിയെ കാസർകോട് കസ്റ്റംസ് പിടിച്ചു. ചെങ്കള സിറ്റിസൺ നഗറിലെ പി.എം മുഹമ്മദ് ഫായിസിനെ (33) ആണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

ദുബായിൽ നിന്ന് കണ്ണൂർ വിമാന താവളത്തിലെത്തിയ ഫായിസ് വ്യാഴാഴ്‌ച വൈകിട്ടോടെ ഏറനാട് എക്‌സ്‌പ്രസിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി. കാസർകോട് കസ്റ്റംസ് സൂപ്രണ്ട് ടി.പി രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഫായിസിനെ പരിശോധിച്ചപ്പോഴാണ് ബ്രഡ് മേക്കറിനകത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

0Shares