കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍; ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടു വന്നതെന്ന് പ്രതി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ 69.12 ഗ്രാം എം.ഡി.എം.എയുമായി ഉദുമ സ്വദേശി അറസ്റ്റില്‍; ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടു വന്നതെന്ന് പ്രതി

കാസർകോട് / കൊച്ചി: കൊച്ചിയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 69.12 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് ഉദുമ സ്വദേശി അറസ്റ്റില്‍. ഉദുമയിലെ അബ്ദുല്‍ സലാം ആണ് അറസ്റ്റിലായത്.
കൊച്ചി എളമക്കര കറുകപ്പിള്ളി ഭാഗത്ത് എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തി മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ അയിന്‍ ബാബു, എ.എസ്.ഐ ലാലു ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

0Shares