
ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് കേരള കലാമണ്ഡലം ചാൻസലര്‍ മല്ലികാ സാരാഭായ്. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചത് പ്രത്യേക അജണ്ടയോടെ ആണെന്ന് മല്ലിക സാരഭായ് പറഞ്ഞു. ഷാര്‍ജ എക്സ്പോ സെൻ്റെറില്‍ നടന്നു വരുന്ന നാല്‍പത്തി രണ്ടാം അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൻ്റെ പത്താം ദിനത്തില്‍ ഇൻ്റെലക്ച്വല്‍ ഹാളില്‍ ഒരുക്കിയ ‘ഇൻ എ ഫ്രീ ഫാള്‍’ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു മല്ലിക സാരാഭായ്.
കേരളത്തിലെ 14 സര്‍വ്വകലാശാലകളെയും കാവിവല്‍ക്കരിക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. എന്നാല്‍ കേരളത്തിലെ സര്‍വ്വകലാ ശാലകള്‍ ഇതിന് തയ്യാറാകുന്നില്ല.

ഇതുകൊണ്ടാണ് എല്ലാ വൈസ്. ചാൻസലര്‍മാരെയും മാറ്റാൻ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും, ഇത് മനസ്സിലാക്കിയാണ് വൈസ്. ചാൻസലര്‍ നിയമനാധികാരം ഗവര്‍ണറില്‍ നിന്നും മാറ്റാൻ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മല്ലിക സാരഭായ് പറഞ്ഞു.
കേന്ദ്രത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കാത്തില്‍ കേരളത്തോട് കേന്ദ്രത്തിന് പ്രതികാരമുണ്ടെന്നും കേന്ദ്രം കേരളത്തെ ശിക്ഷിക്കാൻ ശ്രമിക്കുക ആണെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
