വിജയാഘോഷം; അർജന്റീനിയൻ താരങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • Post category:sports
  • Reading time:1 min read
You are currently viewing വിജയാഘോഷം; അർജന്റീനിയൻ താരങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലോകകപ്പ് വിജയാഘോഷത്തിനിടെ അർജന്റീനയുടെ താരങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ലോകകപ്പ് ട്രോഫിയുമായി അർജൻ്റീനയിലെത്തി ബ്യൂണസ് അയേഴ്സിലൂടെ തുറന്ന ബസിൽ നടത്തിയ സഞ്ചാരത്തിനിടെയാണ് സംഭവം.

ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ബസ് മുന്നോട്ടുപോകവെ കുറുകെ പോകുന്ന കേബിൾ താരങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.

അടുത്തെത്തിയപ്പോൾ ഇത് കാണുകയും പെട്ടെന്ന് താരങ്ങൾ കുനിയുകയുമായിരുന്നു.ഇതുകൊണ്ട് മാത്രമാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. മെസി, ഡി മരിയ, ഡി പോൾ തുടങ്ങിയ താരങ്ങളാണ് വിഡിയോയിൽ ഉള്ളത്.

0Shares