
ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുക എന്നത് ചിലരുടെ ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്.
പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും.
ഇത് പെട്ടെന്ന് രോഗമുണ്ടാക്കില്ലെങ്കിലും നിങ്ങളെ ദീര്‍ഘ കാലത്തേക്ക് മാറാരോഗിയാക്കാന്‍ ഇടയാക്കും. കൂടാതെ ഇത് ക്യാന്‍സറിന് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്‌ധർ നടത്തിയ പഠന റിപ്പോർട്ടുകൾ. ഒരിയ്ക്കലും രണ്ടാമത് ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ചിലത് ഇതൊക്കെയാണ്
മീനും മുട്ടകളും
മുട്ടയാണ് ഇതില്‍ പ്രധാനം. ഒരു കാരണവശാലും മുട്ട രണ്ടാമത് ചൂടാക്കരുത്. മുട്ടയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന തോതിലുള്ള പ്രോട്ടീന്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷകരമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

മീൻ കറിയും മീൻ വറുത്തതും വീണ്ടും വീടും ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ചിക്കനും ബീഫും
പഴയ ചിക്കനും ബീഫുമൊക്കെ വീണ്ടും ചൂടാക്കി കഴിച്ചാല്‍ രുചി കൂടും. പക്ഷെ, ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരനാണ്. ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു സ്ഥിരമായി കഴിക്കുന്നത് അപകടമാണ്. കറികളേക്കാൾ ദോഷം എണ്ണയിൽ പൊരിച്ചെടുത്ത ഇറച്ചികളാണ്.
ചീരയിലയും ബീറ്റ് റൂട്ടും
വലിയ അളവില്‍ അയണും നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാമത് ചൂടാക്കിയാല്‍ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യും. ചീരയുടേത് പോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ചൂടാക്കുമ്പോള്‍ ഈ നൈട്രേറ്റ് വിഷകരമായ നൈട്രൈറ്റായി മാറും.
കുമിള്‍
ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത കുമിള്‍ വീണ്ടും ചൂടാക്കുകയും ചെയ്യരുത്. വീണ്ടും ചൂടാക്കുമ്പോള്‍ കുമിള്‍ വിഷമായി മാറും.
അരി ഏതുതരവും
ചോറ് പിറ്റേ ദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇങ്ങനെ രണ്ടാമത് ചൂടാക്കുമ്പോള്‍, ചോറും വിഷകരമായി മാറാന്‍ സാധ്യത കൂടുതലാണ്. കൂടാതെ ബിരിയാണി, നെയ്‌ച്ചോർ തുടങ്ങിയവയും ഒരിക്കൽ പോലും വീണ്ടും ചൂടാക്കി കഴിക്കരുത്. ഇത് കുടലില്‍ ഇറിയറ്റ്ബിൾ ആയ കയറ്റങ്ങള്‍, ഗ്യാസ്ട്രോ പ്രോബ്ലം, കുടലിൽ അമിതമായി മോശം ബാക്ടീരിയകൾ വളരുന്നതിനും അള്സറിനും കാൻസറിനും ഇടവരുത്തുന്നു. കൂടാതെ ശരീരം കേടാക്കാന്‍ ഇടയാക്കും. ചൂടാക്കാതെ കഴിയ്ക്കുന്ന പഴഞ്ചോറ് (കുളുത്ത്) എന്നാല്‍ ആരോഗ്യകരമാണ്.
ഉരുളക്കിഴങ്ങ്
വളരെ പോഷക ഗുണമുള്ള ഒന്നാണ് ഉരുളകിഴങ്ങ്. എന്നാല്‍ ഉരുളകിഴങ്ങ് സാധാരണ ഊഷ്മാവില്‍ ഏറെനാള്‍ വെക്കുന്നതും രണ്ടാമത് ചൂടാക്കി ഉപയോഗിക്കുന്നും ദോഷകരമാണ്.

ഭക്ഷ്യ വിഷബാധയ്ക്ക് ഇത് കാരണമാകും. പച്ച നിറം വന്നതും മുല വന്നതും ആയ ഉരുളക്കിഴങ്ങ് ഉപയോഗയ്ക്കുകയേ ചെയ്യരുത്. ഗർഭിണികൾക്ക് ഏറെ അപകടം ഉണ്ടാക്കും.
കാപ്പി
കാപ്പി വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ ഇത് ഭക്ഷ്യവിഷബാധയ്ക്കും ഹൃദയംസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകും. ആദ്യത്തെ തവണ തിളപ്പിച്ചതിന് ശേഷം കഴിയ്ക്കുക. പിന്നെ തണുത്താല്‍ തണുത്തതായി മാത്രം കഴിയ്ക്കുക. വീണ്ടും ചൂടാക്കരുത്.
കൊഴുപ്പില്ലാത്ത പാലും പാചക എണ്ണകളും
കൊഴുപ്പ് ഇല്ലാത്ത പാല്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നല്ലതല്ല. വീണ്ടും ചൂടാക്കുന്നതോടെ പാലിൽ രാസമാറ്റത്തിന് ഇടയാക്കുരുകയും ശരീരത്തിന് ദോഷമാകുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. പപ്പടം, ചിപ്‌സുകൾ വറുത്തതും മത്സ്യവും ഇറച്ചിയും വറുത്തതുമായ എണ്ണകൾ പിന്നീട് ഉപയോഗിക്കരുത്. മിക്ക വീടുകളിലും ഹോട്ടലുകളിലും ഇതൊന്നും പാലിക്കാറില്ല എന്നതാണ് വാസ്‌തവം.
