2023 വർഷത്തെ കെ.ജി.എം.ഒ.എ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; ക്യാഷ് അവാർഡും ട്രോഫിയും

You are currently viewing 2023 വർഷത്തെ കെ.ജി.എം.ഒ.എ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; ക്യാഷ് അവാർഡും ട്രോഫിയും

കാസർകോട്: ഡോ. എം.പി സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡ്, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിംഗ് / ലേഖനം / വിവരണം / ചർച്ച (പ്രിൻറ് / ഇലക്ട്രോണിക്) വിഭാഗത്തിൽ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 25000/- രൂപ ക്യാഷ് അവാർഡും മൊമന്റോയും ലഭിക്കും.

2023 ജനുവരി ഒന്നുമുതൽ ഡിസംബർ ഒന്നുവരെയുള്ള പ്രസിദ്ധീകരണങ്ങളാണ് അവാർഡിന് പരിഗണിക്കുക. അപേഷകർ സ്ഥാപന മേധാവികളുടെ സാക്ഷ്യ പത്രത്തോടൊപ്പം വിശദമായ കുറിപ്പും / സി.ഡി.യും സമർപ്പിക്കണം.

ഡോ. എസ്. വി. സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്, ആരോഗ്യ മേഖലയിൽ നടത്തിയ പ്രശംസനീയമായ സന്നദ്ധ പ്രവർത്തനത്തിന് വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് 10000/- രൂപയും ട്രോഫിയും നൽകുന്നു.

നാമ നിർദ്ദേശങ്ങൾ 2023 ഡിസംബർ എഴിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ജനറൽ സെക്രട്ടറി, കെ.ജി.എം.ഒ.എ ഹെഡ്ക്വാർട്ടഴ്‌സ്‌, ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷൻ, തിരുവനന്തപുരം -695035 എന്ന വിലാസത്തിൽ ലഭിക്കണം.

അവാർഡുകൾ 2024 ജനുവരി 21ന് ഇടുക്കിയിൽ നടക്കുന്ന കെ.ജി.എം.ഒ എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ വിതരണം ചെയ്യുന്നും ഭാരവാഹികൾ പ്രസിഡണ്ട് ഡോ. ടി.എൻ.സുരേഷ്, ജനറൽ സെക്രട്ടറി ഡോ. സുനിൽ പി.കെ എന്നിവർ അറിയിച്ചു.

0Shares