കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലെറ്റ് ക്ലീനറുടെ അപേക്ഷ; അഭിമുഖത്തിനെത്തിയ ഒരാളെ കണ്ട ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഞെട്ടി; കാരണം അറിയാം

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലെറ്റ് ക്ലീനറുടെ അപേക്ഷ; അഭിമുഖത്തിനെത്തിയ ഒരാളെ കണ്ട ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഞെട്ടി; കാരണം അറിയാം

കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലെറ്റ് ക്ലീനറുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിന് എത്തിയത് പതിനൊന്ന് പേർ. അതിൽ ഒരാളെ കണ്ട ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഞെട്ടി.’മറിമായം’ എന്ന ടി.വി പരിപാടിയുടെയും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘ഓപ്പറേഷൻ ജാവ’ തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ ഉണ്ണിരാജനായിരുന്നു ആ ഉദ്യോഗാർത്ഥി.

ഈ ജോലിയെക്കുറിച്ച് അറിവോടെയാണോ അപേക്ഷിച്ചിരിക്കുന്നത് എന്ന് എംപ്ലോയ്‌മെന്റ്‌ കാർഡ് ഉൾപ്പെടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം ബോർഡംഗങ്ങൾ ചോദിച്ചു. ഒരു ജോലി എന്നത് തൻ്റെ സ്വപ്നമാണ് എന്നായിരുന്നു നടൻ്റെ മറുപടി. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിൻ്റെ ചോദ്യം. അതെയെന്ന് ഉണ്ണി രാജൻ്റെ മറുപടിയും.

ഒരു ജോലി തൻ്റെ സ്വപ്‌നമാണെന്നും സ്ഥിരമായ തൊഴിലില്ലെന്നും ഉണ്ണി ഇന്റര്‍വ്യൂബോര്‍ഡിനോട് പറഞ്ഞു.സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിൻ്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ എന്ന് ഉണ്ണി പറയുന്നു.
ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും. പരേതനായ കണ്ണന്‍ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജന്‍. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.

0Shares