
നടന്‍ സൂര്യയ്ക്ക് ശേഷം കാര്‍ത്തിയുടെ നായികയാവുകയാണ് അപര്‍ണ്ണ ബാലമുരളി എന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ദാറിന് മുന്‍പ് ഈ ചിത്രം കാര്‍ത്തി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

മുത്തയ്യയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മുത്തയ്യക്കൊപ്പം ഒരു റൂറല്‍ ഡ്രാമാ ചിത്രമാണ് കാര്‍ത്തി ചെയ്യുന്നതെന്നാണ് സൂചന. സുരറൈ പൊട്രു എന്ന സുധ കൊങ്കര ചിത്രത്തില്‍ മികച്ച പ്രകടനമാണ് അപര്‍ണ്ണ കാഴ്ച്ചവെച്ചത്. ബൊമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.സൂര്യയുടെ നായിക വേഷത്തില്‍ മികച്ച അഭിനയം കാഴ്ച്ച വെച്ചതിനെ തുടര്‍ന്ന് കാര്‍ത്തി ചിത്രത്തിന് പുറമെ മറ്റൊരു ചിത്രം കൂടി തമിഴില്‍ അപര്‍ണ്ണയെ തേടിയെത്തിയിരുന്നു.
ആര്‍. ജെ ബാലാജിയുടെ നായികയായി ബദായി ഹോയുടെ തമിഴ് റീമേക്കിലും അപര്‍ണ്ണ വേഷമിടുന്നുണ്ട്. സത്യരാജ്, ഉര്‍വ്വശി എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘വീട്ടില വിഷാംഗ’ എന്നാണ് ചിത്രത്തിന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ നടക്കുന്നതായിരിക്കും. ആഗസ്റ്റിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
