
വിവാദ ഹിന്ദി ചലച്ചിത്രം കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ,ആദ ശർമ നായികയായ ഈ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വിവാദങ്ങൾ നിറഞ്ഞിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധം തുടരുകയാണ്. ഇതിനിടെയിലാണ് നിരോധനത്തെ എതിർത്ത് അനുരാഗ് കശ്യപ് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപിൻ്റെ പ്രതികരണം. ഫ്രഞ്ച് സാഹിത്യകാരൻ വോൾട്ടയറിൻ്റെ ഒരു ഉദ്ധരണിയാണ് കശ്യപ് പങ്കുവെച്ചത്. “നിങ്ങൾ പറയുന്നിനോട് എനിക്ക് യോജിപ്പില്ല,പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ മരണം വരെ സംരക്ഷിക്കും” എന്നതായിരുന്നു ഉദ്ധരണി.
