എവിടെ ഇരുന്നാലും ഇത് തന്നെയാണല്ലോ അവസ്ഥ; ഫോട്ടോഷൂട്ടിലും ഉറങ്ങുന്ന അനുമോൾ

  • Post category:entertainment
  • Reading time:1 min read
You are currently viewing എവിടെ ഇരുന്നാലും ഇത് തന്നെയാണല്ലോ അവസ്ഥ; ഫോട്ടോഷൂട്ടിലും ഉറങ്ങുന്ന അനുമോൾ

സീരിയലുകളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ സുന്ദരിയാണ് അനുകുട്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അനുമോൾ. നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതമായ അനുമോൾ പിന്നീട് ഏറെ ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കൂടുതൽ ജനശ്രദ്ധ നേടുകയുണ്ടായി.

കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയും ചെറിയ ചെറിയ പൊട്ടത്തരങ്ങളുമെല്ലാം കാരണം പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ കയറികൂടാൻ അനുമോൾക്ക് സാധിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന് സീരിയലില്‍ താരം ഒരു പ്രധാനപ്പെട്ട വേഷം ചെയ്‌തിരുന്നു.

കോമഡി വേഷങ്ങളിൽ കൂടുതലായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉറക്കത്തിന്‍റെ പേരിൽ ഏറെ കളിയാക്കപ്പെടാറുള്ള അനുക്കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ടിലും അനു ഉറക്കം തന്നെയാണ്. രസകരമായ ക്യാപ്ഷനും അതിലും രസകരമായ കമന്റുകളുമാണ് ഫോട്ടോസിന് ലഭിക്കുന്നത്.

0Shares