
കാസർകോട്: കാസർകോട് ജനമൈത്രി പോലീസിൻ്റെയും, എൻ.സി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ കാസർകോട് നിന്നും ആരംഭിച്ച റാലി കാസർകോട് ടൗൺ കറങ്ങി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

റാലിയിൽ എൻ. സി.സി കേഡറ്റുകൾ , സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് സൈക്കിൾ റൈഡും നടത്തി.
ഇൻസ്പെക്ടർ ഓഫ് പോലീസ് വി. വിഷ്ണു പ്രസാദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.

എസ്. ഐ സുധാകരൻ സി, പി.ഐ സ്റ്റാഫ് ഹവിൽ ദാർ പവൻ കുമാർ, പ്രധാന അധ്യാപകൻ സിദ്ദിഖ്, ആന്റി നർകൊട്ടിക് കൺവീനർ സുജ മേഴ്സി, എൻ.സി.സി ഓഫീസർ ഇബ്രാഹിം എം , അധ്യാപകരായ മധു പ്രശാന്ത്, അശോകൻ കുനിയേരി, സി. ഹരിദാസ്, സുഭാഷ്, സഞ്ജീവ, അലൻ, മനീഷ്, രാജേഷ്, അനിത, അരുണ, ജനമൈത്രി പോലീസുകാരായ സന്തോഷ്, കൃപേഷ്, ബേക്‌സി, ഗ്രീഷ്മ, ജയശ്രീ, എന്നിവർ നേതൃത്വം നൽകി.
