പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ വീണ്ടും പോക്‌സോ കേസ്; പ്രതിയായ വിദ്യാർത്ഥിയെ മധ്യവയസ്ക്കൻ പീഡിപ്പിച്ചതായും പരാതി

You are currently viewing പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ വീണ്ടും പോക്‌സോ കേസ്; പ്രതിയായ വിദ്യാർത്ഥിയെ മധ്യവയസ്ക്കൻ പീഡിപ്പിച്ചതായും പരാതി

പയ്യന്നൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്സോ നിയമ പ്രകാരം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസെടുത്ത കേസില്‍ പ്രതിയായ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ മറ്റൊരു പരാതിയിൽ വീണ്ടും പോക്‌സോ കേസ്. സമീപ പഞ്ചായത്തിലെ ബന്ധുവായ മറ്റൊരു ഏഴ് വയസുകാരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞവര്‍ഷം ജൂണിലും സപ്തംബറിലുമാണ് പീഡനം നടന്നതെന്നതാണ് പരാതി. കഴിഞ്ഞമാസം 28ന് വൈകുന്നേരം അഞ്ചരയോടെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റാരു സംഭവത്തില്‍ കുട്ടിയുടെ പരാതിയിലും ഇതേ പ്ലസ് ടു വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരുന്നു. അതേസമയം പോക്സോ കേസിൽ പ്രതിയായ പ്ലസ് ടു വിദ്യാർത്ഥിയും പീഡനത്തിനിരയായ വിവരവും പുറത്തുവന്നിട്ടുണ്ട്.

വിദ്യാർത്ഥിയെ ചൈൽഡ് ലൈൻ അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പെരിങ്ങോം സ്റ്റേഷൻ പരിധിയിൽപ്പെട്ട മധ്യവയസ്‌ക്കനാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് ചൈൽഡ് ലൈൻ അധികൃതർ പെരിങ്ങോം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares