ദേശീയ പാതയിൽ വീണ്ടും അപകടം; ഡിവൈഡറിൽ ഇടിച്ച കാര്‍ സർവീസ് റോഡിലേക്ക് മറിഞ്ഞു

  • Post category:local news / news
  • Reading time:1 min read
You are currently viewing ദേശീയ പാതയിൽ വീണ്ടും അപകടം; ഡിവൈഡറിൽ ഇടിച്ച കാര്‍ സർവീസ് റോഡിലേക്ക് മറിഞ്ഞു

കുമ്പള / കാസർകോട്: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. അത്ഭുതം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ദേശീയപാതാ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിലെ ഇരുമ്പ് കമ്പിയില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് കമ്പികളുടെ മുകളില്‍ കൂടി പറന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് മറിയുകയായിരുന്നു.

പത്ത് ദിവസത്തിനിടെ ഡിവൈഡറിലിടിച്ചുള്ള പത്തോളം അപകടങ്ങളാണ് ഉണ്ടായത്. യാത്രക്കാർ റോഡ് നിർമാണത്തിന് വേണ്ടി സ്ഥാപിച്ച അപകട സൂചനാ ബോർഡുകൾ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്ന് അധികൃതർ പറഞ്ഞു.

0Shares