ജില്ലയിൽ പുതിയതായി 150 ദർസുകൾ ; കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് ജില്ലാ കൗൺസിലിന് സമാപനം

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലയിൽ പുതിയതായി 150 ദർസുകൾ ; കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് ജില്ലാ കൗൺസിലിന് സമാപനം

കാസർകോട്: ആറു മാസത്തെ സമഗ്ര കർമ്മപദ്ധതി പ്രഖ്യാപനത്തോടെ എസ്. വൈ. എസ് കാസർകോട് ജില്ല അർദ്ധവാർഷിക കൗൺസിലിന് സഅദിയ്യയിൽ പ്രൗഢസമാപനം. ജില്ലയിൽ പുതുതായി 150 അസുഫ ദർസുകൾ (ഖുർആൻ പഠന കേന്ദ്രം) ആരംഭിക്കാനും സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി 150 റൗളത്തുൽ ഖുർആൻ പഠന കേന്ദ്രം സജീവമാക്കാനും തീരുമാനിച്ചു.

യൂണിറ്റുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതിന് ഗ്രേഡിങ് സംവിധാനം നടപ്പിലാക്കും. ഭിന്നശേഷി വിഭാഗത്തിന്‍റെ വിവരശേഖരണം നടത്തി അതിജീവന പദ്ധതി തയ്യാറാക്കും. സാന്ത്വന കേന്ദ്രങ്ങൾ വിപുലപ്പെടുത്താനും വളണ്ടിയർമാർക്ക് സമഗ്ര പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഷീ പാലിയേറ്റീവിന് രൂപംനൽകും. ഐ. പി. എഫിലൂടെ പ്രൊഫഷണലുകളെ ദഅവ രംഗത്തേക്ക് എത്തിക്കാൻ ആവശ്യമായ പദ്ധതികൾ നടപ്പിൽ വരുത്തും.

കൗൺസിൽ ജില്ലാ പ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി കെ. പി ഹുസൈൻ സഅദി കെ. സി റോഡ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബഷീർ പുളിക്കൂർ, ഡയറക്ടറേറ്റ് അംഗം മുഹമ്മദ് സഖാഫി പാത്തൂർ, ജില്ലാ കാബിനറ്റ് അംഗങ്ങളായ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുൽ കരീം ദർബാർകട്ട എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ഓർഗനൈസിങ്,സാന്ത്വനം, ദഅവ, സാംസ്കാരികം, സാമൂഹികം ഡയറക്ടറേറ്റ് റിപ്പോർട്ടുകൾ മൂസ സഖാഫി കളത്തൂർ,അഹ്മദ് മുസ്ലിയാർ കുണിയ, അബൂബക്കർ കാമിൽ സഖാഫി പാവൂറടുക്ക, സിദ്ദീഖ് സഖാഫി ബായാർ,ഷാഫി സഅദി ഷിറിയ തുടങ്ങിയവർ അവതരിപ്പിച്ചു. ദുബൈ എസ്. വൈ. എസ് ജനറൽ സെക്രട്ടറി ശംസുദ്ധീൻ പുഞ്ചാവി, കേരള മുസ്‌ലിം ജമാഅത് ജില്ല സെക്രട്ടറി സി. എൽ ഹമീദ്, ആർ. എസ്. സി ഷാർജ കലാലയം സെക്രട്ടറി ഹംസത്തുൽ കരാർ ഉളുവാർ എന്നിവര്‍ ആശംസകൾ അർപ്പിച്ചു. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന സെഷന് നേതൃത്വം നൽകി.

0Shares