മുപ്പത്തിയേഴാം വാർഷിക ആഘോഷ പരിപാടികൾക്ക് സമാപനമായി; അഡ്വ. കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing മുപ്പത്തിയേഴാം വാർഷിക ആഘോഷ പരിപാടികൾക്ക് സമാപനമായി; അഡ്വ. കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു

രാവണീശ്വരം: അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ മുപ്പത്തിയേഴാം വാർഷിക ആഘോഷ പരിപാടികൾക്ക് സമാപനമായി. സമാപന സമ്മേളനം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്മോഹനൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രമുഖ പ്രഭാഷകൻ സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സതീഷ്, സി.പി.ഐ.എം ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ, മാക്കി ബ്രാഞ്ച് സെക്രട്ടറി പി.അനീഷ്, വനിതാ വേദി പ്രസിഡണ്ട് ധന്യ അരവിന്ദൻ എന്നിവർ സംസാരിച്ചു. അഴീക്കോടൻ ക്ലബ്ബ് സെക്രട്ടറി കെ.വി.വിനോദൻ സ്വാഗതവും പ്രസിഡണ്ട് പി. പ്രകാശൻ നന്ദിയും പറഞ്ഞു. തുടർന്ന് അഴീക്കോടൻ ക്ലബ്ബ് യു.എ.ഇ കമ്മിറ്റി സ്പോൺസർ ചെയ്ത് അജേഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് അരങ്ങേറി. കണ്ണൂർ അഹം ഫോക്ക് ബാൻഡ് അവതരിപ്പിച്ച ‘കാഹളം’ നാടൻപാട്ട് അവതരണവും ഏറെ ശ്രദ്ധേയമായി.

0Shares