
തെന്നിന്ത്യന്‍ ബാലതാരം എന്ന പദവി അനിഖ സുരേന്ദ്രന് നേരത്തെ തന്നെ ലഭിച്ചതാണ്. അജിത്തിന്‍റെ മകളായി അനിഖയുടെ തമിഴിലേയും വേഷം മികച്ചതാണ്. മലയാളത്തില്‍ ചെറു പ്രായത്തില്‍ തന്നെ ശക്തമായ ഭാവപ്രകടനങ്ങളോടെയാണ് അനിഖ എത്തിയിരുന്നത്. മമ്മൂട്ടിയുടെ മകളായി ഗ്രാന്‍ഡ് ഫാദറിലും നയന്‍താരയുടെയും മമ്മൂട്ടിയുടെയും മകളായി ഭാസ്‌കര്‍ ദ റാസ്‌കലും എത്തിയ അനിഖയെ മറക്കില്ല.
2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.
പക്ഷെ ഇപ്പോള്‍ ബാലതാരമല്ല, ഇപ്പോള്‍ വലിയ പെണ്ണായി അനിഖ. ഗൗണില്‍ കൊച്ചു സുന്ദരിയായി താരത്തിന്‍റെ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ജെ.എഫ്. ഡബ്ലു മൂവി അവാര്‍ഡിന് വേണ്ടിയായിരുന്ന ഈ ഔട്ട് ലുക്ക്. പിങ്കില്‍ അനിക അതീവ സുന്ദരിയായിരിക്കുന്നു. ദാകാ ബ്രാന്‍ഡിന്റെയാണ് ഡിസൈന്‍. ഷജീല്‍ കബീര്‍ ഫോട്ടോഗ്രാഫി.
